Saturday, April 20, 2013

മടി....

കാസർഗോഡു നിന്നും നിളയുടെ തീരത്തേക്ക് വന്നിട്ട് രണ്ടു വര്ഷം കഴിഞ്ഞു... അവിടെ നിന്നും പൂരത്തിന്റെ നാട്ടിലേക്ക് വന്നിട്ട് ഒരു വർഷവും ... എന്നിട്ടും രണ്ടു വാക്ക് കുറിക്കാൻ ഇപ്പോഴും മടി....മടി.... മടി, അതെന്നെ പിന്നിലേക്ക്‌ വലിക്കുന്നു... ഇനി നാളെ തൃശൂർ പൂരം... ആ..... ഇനി അത് കൂടെ തീർന്നോട്ടെ... അപ്പോൾ നാളെ ഇലഞ്ഞിമരച്ചോട്ടിൽ.... പെരുവനത്തിന്റെ മേളപ്പെരുക്കം കൂടി കഴിയട്ടെ... പിന്നെ, കണ്ടാലും കണ്ടാലും മതിവരാത്ത കുടമാറ്റവും..... 

Wednesday, September 7, 2011

ഓണാശംസകള്‍...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

Monday, May 16, 2011

ഭ്രാന്ത്...

വ്രണങ്ങളില്‍ വീണ്ടും രക്തം മോഹിക്കുന്നവര്‍ക്കിടയില്‍...
കൂര്‍ത്ത നഖങ്ങളെ ഓര്‍ത്തു നമ്മള്‍ ചിന്തിച്ചു...
എന്റെ ചങ്ക് തുറന്നു കാണിച്ചെങ്കില്‍...!
പിന്തിരിപ്പിച്ചത്...
കാലനെ പേറുന്ന മഹിഷികളാകാം...
അല്ലെങ്കില്‍...
യക്ഷികളുറങ്ങുന്ന കറുത്ത കരിമ്പനകളാകാം...
ഒടുവില്‍...
കാത്തിരുന്നു മടുത്തപ്പോള്‍ നീ തന്നെ എന്റെ ചങ്ക് പറിച്ചെടുത്തു... 
അതില്‍...
നീ കരുതിയ ചെമ്പരത്തിപ്പൂവായിരുന്നില്ല...
പകരം...
ചോര ഇറ്റു വീഴുന്ന എന്റെ കുഞ്ഞു ജീവനായിരുന്നു...

Tuesday, May 10, 2011

സുനാമി...

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവള്‍ എന്നോട് ചോദിച്ചു....
"എനിക്ക് സ്വപ്നങ്ങളുടെ ഒരു വള്ളം പണിതു തരുമോ...? എന്റെ കണ്ണീര്‍ കടലില്‍ തുഴഞ്ഞു നടക്കുവാന്‍...?
ഞാന്‍ നിശബ്ദനായി ഇരുന്നു...
എനിക്കറിയാമായിരുന്നു..,
കടലിന്റെ രൌദ്രതയില്‍ ആ തോണി തകര്‍ന്നു പോകുമെന്ന്....!

Wednesday, April 27, 2011

ഇത് ക്രൂരം....!

ഭയാനകം എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാകൂ... മാധ്യമങ്ങളിലും മറ്റു പല ചിത്രങ്ങളിലും വായിച്ചും കണ്ടും മനസ്സിലായിട്ടുണ്ട്, എന്ടോസല്ഫാന്‍ എന്ന മാരക കീടനാശിനിയുടെ ദൂഷ്യ ഫലങ്ങള്‍... അത് നേരിട്ട് കാണാനുള്ള ദുര്‍വിധി ഉണ്ടായത് ഈ അടുത്ത ദിവസമാണ്... സംസാര ശേഷി നഷ്ടപെട്ട, കാഴ്ച്ചയില്‍ തന്നെ വൈകൃതം തോന്നിക്കുന്ന, ഒരു രൂപം... എന്ടോസല്ഫാന്‍ മൂലമാണ് ഈ ദുരന്തം എന്നറിഞ്ഞപ്പോള്‍ ഒരു നിമിഷം ഹൃദയം നിലച്ചു പോയി... ഈ പാവം മനുഷ്യര്‍ എന്ത് പിഴച്ചു...? ചിലരുടെ കടുംപിടുത്തങ്ങളില്‍ അല്ലെങ്കില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ ഇവര്‍ക്കും ഇവരുടെ വരും തലമുറക്കും നഷ്ടപെടുന്നത് സ്വന്തം ജീവിതം തന്നെയാണ്... നമ്മളൊക്കെ എത്ര ഭാഗ്യവാന്മാര്‍..? വരും തലമുറകള്‍ക്ക് കൂടി യാതനകള്‍ കരുതി വെക്കുന്ന ഒരു കീടനാശിനി തന്നെ വേണോ, കേരളത്തിലെ കശുമാവിന്‍ തോപ്പുകളില്‍ തളിക്കുവാന്‍...? മനുഷ്യന്‍ ചൊവ്വ ഗ്രഹത്തില്‍ വരെ ഇറങ്ങാന്‍ പോകുന്നു.... ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും ദൂഷ്യ ഫലങ്ങള്‍ ഒന്നും ഇല്ലാത്ത കീട നശിനികള്‍ ഒന്നും ഇതുവരെ കണ്ടുപിടിച്ചില്ലേ..? ഇല്ലെങ്കില്‍ തന്നെ ആ പ്രദേശത്ത് മുഴുവന്‍ നാശം വിതക്കുന്ന, അനേകം പേരെ രോഗികളാക്കുന്ന, ഈ മരുന്ന് തന്നെ തളിക്കുന്നതെന്തിന്...? ഞാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ ഏറെ അകലെയല്ലാത്ത ചീമേനി എന്ന സ്ഥലത്ത് പോലും കശുമാവിന്‍ തോട്ടങ്ങളില്‍ ഇപ്പോഴും എന്ടോസല്ഫാന്‍ തളിച്ചുകൊണ്ടിരിക്കുന്നു... അവിടെ നിന്നുള്ള വെള്ളത്തിന്റെ സാമ്പിളുകളില്‍ വരെ ഇതിന്റെ അംശം കണ്ടെത്തിയിരിക്കുന്നു... ഇത് ബാധിക്കുന്നത് മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ആണത്രേ...! ഇതെല്ലം ആര്‍ക്കു വേണ്ടി..? മനുഷ്യ ജീവനേക്കാള്‍ വലുതാണോ കുറെ കശുമാവിന്‍ പൂക്കള്‍...? ആ പൂക്കള്‍ക്ക് പകരം കരിഞ്ഞു വീഴുന്നത് കുറെ കുഞ്ഞു ജീവനുകളാണ്.... കേരളം ആകെ ഒറ്റക്കെട്ടായി ഇതിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ എന്തിനു നമ്മുടെ മാതൃരാജ്യം മാത്രം ഇതിനു വേണ്ടി വാദിക്കണം...? ഇതിന്റെ ഉപയോഗം നിരോധിച്ചേ തീരൂ... ഒരു മനസ്സായി, നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി നമുക്ക് ശബ്ദം ഉയര്‍ത്താം .....

Friday, December 31, 2010

ഒരു ഇല കൂടി കൊഴിയുന്നു.....

ഇന്ന് ഒരു വര്‍ഷം കൂടി ഓര്‍മകളിലേക്ക് മായുകയാണ്... ഇനി മറവിയുടെ മാറാല പിടിച്ച കുറെ അക്ഷരങ്ങളിലേക്ക് രണ്ടായിരത്തി പത്തും... പുതിയ പ്രതീക്ഷകളും പുത്തന്‍ സങ്കല്‍പ്പങ്ങളും വരുന്ന വര്‍ഷത്തെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്നു... നിറഞ്ഞ മനസ്സോടെ വരുന്ന വര്‍ഷത്തെ  നമുക്ക് വരവേല്‍ക്കാം... ഏവര്‍ക്കും മനോഹരമായ ഒരു പുതുവര്‍ഷ പുലരി ആശംസിക്കുന്നു...

Tuesday, November 30, 2010

ചില "റോയല്‍" തമാശകള്‍

ചോദ്യം : സുഖിയന്‍ ഉണ്ടാക്കുന്നത്‌ എങ്ങിനെ....?
ഉത്തരം : ആദ്യം ഒരു സുഖിയന്‍ എടുത്തു അടുപ്പത് വെച്ചിരിക്കുന്ന തിളയ്ക്കുന്ന എണ്ണയില്‍ ഇടുക. ഒരു പത്തു മിനിറ്റ് കഴിയുമ്പോള്‍ നല്ല ഉഗ്രന്‍ സുഖിയന്‍ റെഡി.


ചോദ്യം : സാധാരണയായി കണ്ടു വരുന്ന ഒരു രക്ത ഗ്രൂപ്പ്‌...?
ഉത്തരം : ഫോര്‍


ചോദ്യം : ഈയിടെയായി ജനിക്കുന്ന കുട്ടികള്‍ക്ക് കണ്ടുവരുന്ന ഒരു പ്രധാന രോഗം...?
ഉത്തരം : കുട്ടികള്‍ വളരെ ചെറുതായി കാണപ്പെടുന്നു.


ചോദ്യം : ഒരു ടി വി സ്ടാന്റിന്റെ തൂക്കം എങ്ങിനെ നോക്കാം....?
ഉത്തരം : രണ്ടു പേര്‍ ചേര്‍ന്ന് ഒരു ടി വി സ്ടാന്റ്റ് പൊക്കി നോക്കുക. അപ്പോള്‍ നമുക്ക് സ്ടാന്റിന്റെ ഏകദേശ തൂക്കം മനസ്സിലാകും. എന്നിട്ട് രണ്ടു പേരും പകുതി തൂക്കം മാത്രം പറയുക.


ചോദ്യം : വെള്ളരി പ്രാവുകള്‍ എന്നാല്‍ എന്ത്....?
ഉത്തരം : വെള്ള അരി മാത്രം തിന്നുന്ന പ്രാവുകളെയാണ് സാധാരണ വെള്ളരി പ്രാവുകള്‍ എന്ന് പറയുന്നത്.