Sunday, June 27, 2010

ഒരു നാള്‍ വരും....

അങ്ങിനെ നീലക്കുപ്പായക്കാര്‍ നിലയില്ലാക്കയത്തില്‍ മുങ്ങി. ലോകകപ്പ്‌ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ പ്രസിദ്ധരായ നീലക്കുപ്പായക്കാര്‍ ഇറ്റലിയും ഫ്രാന്‍സും പുറത്ത്. കഴിഞ്ഞ ലോകകപ്പ്‌ ഫൈനലിലെ തല കൊണ്ടുള്ള ഇടിയോര്‍ത്തു സിദാനും മാറ്റൊരസിയും ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും. ഇക്കൊല്ലം ഫൈനലും വേണ്ട... ഇടിയും വേണ്ട..... അതിനു മുന്നേ എല്ലാം ശുഭം.

ഒരൊറ്റ നിമിഷം കൊണ്ട് നായകനില്‍ നിന്നും വില്ലനിലേക്ക് രൂപം മാറി സിദാന്‍. സ്വന്തം പെങ്ങളെയും ഭാര്യയെയും അസഭ്യം പറയുന്ന വില്ലനെ ഇടിച്ചു നിലം പരിശാക്കുന്ന, മലയാളത്തിലെ എടുത്താല്‍ പൊന്താതത്ര മസ്സിലുകള്‍ ശരീരത്തിലുള്ള, നായകന്മാര്‍ക്കുവേണ്ടി കയ്യടിക്കുന്ന മലയാളികള്‍ ആരും സിദാന് വേണ്ടി കയ്യടിച്ചില്ല. ടി വി ക്ക് മുന്നിലിരുന്നു കണ്ണീരൊഴുക്കുന്ന ഒരു സ്ത്രീകളും സിദാനു വേണ്ടി അത് ചെയ്തില്ല. ഒരൊറ്റ നിമിഷം... ബുദ്ധിക്കു പകരം വികാരം പ്രവര്‍ത്തിച്ചപ്പോള്‍.... തലച്ചോറിനു പകരം ഹൃദയം മന്ത്രിച്ചപ്പോള്‍..... ഒന്നോര്‍ത്തു നോക്കൂ..... നമ്മളും അത് തന്നെ ചെയ്യുമായിരുന്നില്ലേ....?

കാണുന്ന മുക്കിലും മൂലയിലുമെല്ലാം മെസ്സിയുടെയും റൊണാള്ഡോയുടെയും മറ്റും ചിത്രങ്ങളും വിദേശ രാജ്യങ്ങളുടെ കൊടികളും കാണുന്നതിനിടയില്‍ നെല്ലുവായില്‍ കണ്ട ഒരു ഫ്ലക്സിലെ വാചകം ഇങ്ങനെ...
"ഒരു നാള്‍ വരും ... അന്ന് കളിക്കളത്തില്‍ കാണാം..." അതിനോട് ചേര്‍ന്ന് ബൂട്ടിയയുടെയും വിജയന്റെയും ചിത്രങ്ങള്‍. കൂടെ ഇന്ത്യയുടെ പതാകയും.

1 comment:

  1. നെല്ലുവായും എയ്യാലും ഒക്കെ അല്ലെ ...നെല്ലുവായ്‌ ശശിയും തിച്ചൂര്‍ വാസുവാരിയരും മോഹനനും ഒക്കെ പെരെടുതില്ലേ പിന്നെ വിജയനും ബൂട്ടിയക്കൊമോക്കെ പെരെടുക്കാം ...എടുക്കുമായിരിക്കും ....എയ്യാലില്‍ എവിടാ വീട്

    ReplyDelete