Wednesday, July 7, 2010

അഭിനവ ഏകലവ്യന്മാര്‍

പുരാണത്തില്‍ ഒരു സംഭവമുണ്ട്. മഹാഭാരത കഥയില്‍.... നായാട്ടിനു പോയ പാണ്ഡവന്മാര്‍ വനത്തില്‍ വെച്ച് ഏകലവ്യന്‍ എന്ന വില്ലാളിയെ കാണുന്നു. ഏകലവ്യന്റെ ഗുരു ദ്രോണര്‍ ആണെന്ന് അറിയുന്ന പാണ്ടവര്‍ ഗുരുവായ ദ്രോണരുടെ അടുത്ത് ചെന്ന് ഇക്കാര്യം പറയുന്നു. ഞങ്ങളെ പടിപ്പിച്ചതിനെക്കാള്‍ വിദ്യകള്‍ ഏകല്യവനെ പടിപ്പിച്ചതെന്തിനാണെന്ന് ചോദിക്കുന്നു. തനിക്കു അങ്ങിനെ ഒരു ശിഷ്യനില്ലെന്നു പറയുന്ന ദ്രോണര്‍ ഏകലവ്യനെ കാണുന്നതിനായി കാട്ടിലേക്ക് പുറപ്പെടുന്നു. തന്റെ പ്രിയ ശിഷ്യനായ അര്‍ജുനനേക്കാള്‍ കേമനാണ് ഏകലവ്യന്‍ എന്ന് ദ്രോണര്‍ക്കു മനസ്സിലാകുന്നു. അര്‍ജുനനേക്കാള്‍ വലിയ ഒരു പോരാളി വളര്‍ന്നു വരുന്നു എന്ന ചിന്ത ദ്രോണരെ അലട്ടുന്നു. ദ്രോണരെ മനസ്സില്‍ ധ്യാനിച്ചാണ് താന്‍ അസത്ര വിദ്യ പടിക്കുന്നതെന്നായിരുന്നു ഏകലവ്യന്‍ പറഞ്ഞത്. അങ്ങിനെയെങ്കില്‍ ഗുരുവായ തനിക്കു ഗുരുദക്ഷിണ വേണമെന്നായി ദ്രോണര്‍. എന്താണെന്നല്ലേ...? ശിഷ്യന്റെ തള്ള വിരല്‍. സ്വാര്‍ത്ഥനായ ഗുരു... എന്നാല്‍ ഗുരുവാണ് ദൈവം എന്ന് കരുതി ഏകലവ്യന്‍ തന്റെ തള്ള വിരല്‍ തന്നെ ഗുരുവിനു ദക്ഷിണയായി നല്‍കുന്നു.

അത് പുരാണം....

ഇന്ന് ശിഷ്യന്മാര്‍ തള്ള വിരല്‍ ദക്ഷിണയായി നല്‍കുന്നില്ല... പകരം, ഗുരുവിന്റെ തന്നെ കരങ്ങള്‍ വെട്ടി വീഴ്ത്തുകയാണ്. ഒരു വ്യത്യസം കൂടി... ഗുരുവും ശിഷ്യരും... എല്ലാവരും അന്ധന്മാരായി തീര്‍ന്നിരിക്കുന്നു....

5 comments:

  1. അപ്പോൾ പണ്ടു മുതലേ ഈ ഏർപ്പാട് തുടങ്ങിയെന്ന് ചുരുക്കം. പക്ഷെ അന്ന് ദക്ഷിണയായല്ലേ വിരൽ കൊടുത്തത്. ഇന്ന് ദാക്ഷിണ്യമില്ലതെ അറുത്തെടുക്കുന്നു എന്ന് മാത്രം.അതെ , എല്ലാവരും അന്ധരായിക്കുന്നു.


    ഓ.ടോ:

    ഈ തലക്കെട്ട് ചിത്രവും പേടിയുണർത്തുന്നു.
    വാഴക്കോടന്റെ ബ്ലോഗിൽ ഇട്ട ഒരു കമന്റ് വശിയാണിവിടെ എത്തിയത്

    എയ്യാൽ (ഇയ്യാൽ എന്നും പറയുന്നത് കേൾക്കാം) പന്നിത്തടം അടുത്തുള്ള അത് തന്നെയല്ലേ.. നാട്ടുകാരാ ?

    ReplyDelete
  2. അതെ സുഹൃത്തേ... പന്നിത്തടത്തിനടുത്തുള്ള എയ്യാല്‍ തന്നെ. വെള്ളറക്കാട് എവിടെയാണ് വീട്...?

    ReplyDelete
  3. >>.ഒരു വ്യത്യസം കൂടി... ഗുരുവും ശിഷ്യരും... എല്ലാവരും അന്ധന്മാരായി തീര്‍ന്നിരിക്കുന്നു....<< അതാണ്‌ കാര്യം ..

    ReplyDelete
  4. ഓടോ :

    നാട്ടുകാരനെ കണ്ടതിൽ സന്തോഷം
    മെയിൽ അയക്കൂ..

    ReplyDelete