Tuesday, November 30, 2010

ചില "റോയല്‍" തമാശകള്‍

ചോദ്യം : സുഖിയന്‍ ഉണ്ടാക്കുന്നത്‌ എങ്ങിനെ....?
ഉത്തരം : ആദ്യം ഒരു സുഖിയന്‍ എടുത്തു അടുപ്പത് വെച്ചിരിക്കുന്ന തിളയ്ക്കുന്ന എണ്ണയില്‍ ഇടുക. ഒരു പത്തു മിനിറ്റ് കഴിയുമ്പോള്‍ നല്ല ഉഗ്രന്‍ സുഖിയന്‍ റെഡി.


ചോദ്യം : സാധാരണയായി കണ്ടു വരുന്ന ഒരു രക്ത ഗ്രൂപ്പ്‌...?
ഉത്തരം : ഫോര്‍


ചോദ്യം : ഈയിടെയായി ജനിക്കുന്ന കുട്ടികള്‍ക്ക് കണ്ടുവരുന്ന ഒരു പ്രധാന രോഗം...?
ഉത്തരം : കുട്ടികള്‍ വളരെ ചെറുതായി കാണപ്പെടുന്നു.


ചോദ്യം : ഒരു ടി വി സ്ടാന്റിന്റെ തൂക്കം എങ്ങിനെ നോക്കാം....?
ഉത്തരം : രണ്ടു പേര്‍ ചേര്‍ന്ന് ഒരു ടി വി സ്ടാന്റ്റ് പൊക്കി നോക്കുക. അപ്പോള്‍ നമുക്ക് സ്ടാന്റിന്റെ ഏകദേശ തൂക്കം മനസ്സിലാകും. എന്നിട്ട് രണ്ടു പേരും പകുതി തൂക്കം മാത്രം പറയുക.


ചോദ്യം : വെള്ളരി പ്രാവുകള്‍ എന്നാല്‍ എന്ത്....?
ഉത്തരം : വെള്ള അരി മാത്രം തിന്നുന്ന പ്രാവുകളെയാണ് സാധാരണ വെള്ളരി പ്രാവുകള്‍ എന്ന് പറയുന്നത്.



13 comments:

  1. അപ്പോള്‍, റേഷനരി തിന്നുന്ന പ്രാവുകളെ എന്ത് വിളിക്കും സുഹൃത്തേ...?

    ReplyDelete
  2. ഹോ... മാന്യമായി കമന്റ് അടിക്കാനൊക്കെ അറിയാമല്ലോ...!!!

    ReplyDelete
  3. add more.......

    etraveneeeelum undallo....

    tavala oodicha....
    ...nni falithangal....
    oora maativakkal surgery........cable mannittu moodal...
    angine....

    ReplyDelete
  4. ചോദ്യം: ആരാണ് ഞാന്‍
    ഉത്തരം: നിനക്ക് അറിയില്ലെങ്കില്‍ നെ എന്നോട് ചോദിക്ക് ഈ നീയാരണെന്നു

    ReplyDelete
  5. ചോദ്യം ..ഒരു ബ്ലോഗര്‍ ആരാണെന്നു എങ്ങിനെ അറിയും ??

    ഉത്തരം ..ആ ബ്ലോഗറുടെ ബ്ലോഗില്‍ പോയി എബൌട്ട്‌ മി വായിക്കുക ..!!!

    ReplyDelete
  6. കഷ്ടം ..................

    ReplyDelete
  7. അമ്പട തമാശക്കാരാ ..

    ReplyDelete
  8. കേബിള്‍ മണ്ണിട്ട്‌ മൂടാന്‍ രണ്ടടി താഴ്ചയില്‍ കുഴി വെട്ടുന്ന പണിക്കരോട്...
    എന്തിന്ന ഇത്....?
    കേബിള്‍ ഇടാനാ....
    എന്നാല്‍...കുഴി കുത്താതെ കേബിളിന് മുകളില്‍ രണ്ടടി ഉയരത്തില്‍ മണ്ണിട്ടാല്‍ പോരെ....?

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ചോദ്യം: നമ്മുടെ മതിലും അയലത്തെ മതിലും എങ്ങനെ തിരിച്ചറിയാം....?

    ഉത്തരം : മതിലിന്റെ നമ്മുടെ ഭാഗതുള്ളത് നമ്മുടെ മതിലും....
    അവരുടെ ഭാഗതുള്ളത് അവരുടെ മതിലും.....

    എങ്ങനെയുണ്ട്.....?

    ReplyDelete