Monday, May 16, 2011

ഭ്രാന്ത്...

വ്രണങ്ങളില്‍ വീണ്ടും രക്തം മോഹിക്കുന്നവര്‍ക്കിടയില്‍...
കൂര്‍ത്ത നഖങ്ങളെ ഓര്‍ത്തു നമ്മള്‍ ചിന്തിച്ചു...
എന്റെ ചങ്ക് തുറന്നു കാണിച്ചെങ്കില്‍...!
പിന്തിരിപ്പിച്ചത്...
കാലനെ പേറുന്ന മഹിഷികളാകാം...
അല്ലെങ്കില്‍...
യക്ഷികളുറങ്ങുന്ന കറുത്ത കരിമ്പനകളാകാം...
ഒടുവില്‍...
കാത്തിരുന്നു മടുത്തപ്പോള്‍ നീ തന്നെ എന്റെ ചങ്ക് പറിച്ചെടുത്തു... 
അതില്‍...
നീ കരുതിയ ചെമ്പരത്തിപ്പൂവായിരുന്നില്ല...
പകരം...
ചോര ഇറ്റു വീഴുന്ന എന്റെ കുഞ്ഞു ജീവനായിരുന്നു...

1 comment:

  1. 'കാത്തിരുന്നു മടുത്തപ്പോള്‍ നീ തന്നെ എന്റെ ചങ്ക് പറിച്ചെടുത്തു...
    അതില്‍...
    നീ കരുതിയ ചെമ്പരത്തിപ്പൂവായിരുന്നില്ല...
    പകരം...
    ചോര ഇറ്റു വീഴുന്ന എന്റെ കുഞ്ഞു ജീവനായിരുന്നു...'

    :(

    ReplyDelete